മങ്കയം ഗാന്ധിഭവൻ ലവ് & കെയറിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ കെ. പി സതീഷ് ഉദ്ഘാടനം നിർവഹിച്ചു
ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിച്ച് പുതിയ ജീവിതത്തിലേക്ക് നടത്തുന്നതിനായി കേന്ദ്രസർക്കാരിനെയും സാമൂഹ്യനീതി വകുപ്പിൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് മങ്കയം ഗാന്ധിഭവൻ ലവ് ആൻ്റ് കെയറിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ കെ. പി സതീഷ് ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വിമുക്തി സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയിൽ ഗാന്ധിഭവൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ അധ്യക്ഷനായി. അബ്ദുൾ ഖാദർ , സന്ധ്യ ശിവൻ,
ഗാന്ധിഭവൻ ഐ ആർ സി എ പ്രോജക്ട് ഡയറക്ടർ എസ്. ശ്രീലക്ഷ്മി, ഗാന്ധിഭവൻ ഐആർസിഎ മാനേജർ എസ്. രേഷ്മ, ലവ് ആൻ്റ് കെയർ ഡയറക്ടർ ജയരാമൻ, മാനേജർ റൂബി, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളായ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, സാജൻ പൈങ്ങോത്ത്, പ്രിൻസ് ജോസഫ്, അഗസ്റ്റിൻ, കെ. സുപ്രഭ, സൂര്യ നാരായണ ഭട്ട്, ഹരീഷ് പി നായർ, എന്നിവർ സംസാരിച്ചു. ആൾട്ടൈൻ ഹൈം ചാരിറ്റി ഓർഗനൈസേഷൻ പ്രതിനിധി സാബിറ എവറസ്റ്റ് ഗാന്ധിഭവനിലേക്ക് വാഷിംഗ് മെഷീൻ സംഭാവന ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബമായി കൊല്ലം ജില്ലയിലെ പത്തനാപുരം കേന്ദ്രീകരിച്ചാണ് ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. അഗതികളും അനാഥരും നിരാലംബരുമായ വൃദ്ധമാതാപിതാക്കൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിയുള്ളവർ, നിയന്ത്രണ വിധേയരായ മനോരോഗികൾ എന്നിവരുൾപ്പെടുന്നവർക്ക് സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിഭവൻ്റെ പ്രവർത്തനം. സമൂഹത്തിൻ്റെ താഴെതട്ടിലുള്ള ആളുകളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും നൽകി സ്വന്തം നിലയിൽ ജീവിക്കാൻ പ്രാപ്തരാക്കി മുഖ്യ ധാരയിൽ എത്തിക്കുകയാണ് ഗാന്ധിഭവന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളൾ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തുടനീളം 20 ശാഖകളാണ് ഗാന്ധിഭവനുള്ളത്.
No comments