എം. നാരായണന് ബങ്കളം നാടിന്റെ അന്ത്യാഞ്ജലി
നീലേശ്വരം :അന്തരിച്ച മുന്‍ എം.എല്‍.എ എം. നാരായണന് ബങ്കളം നാട് അന്തിമോപചാരം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ നിന്നും രാവിലെ 10 മണിക്കാണ് ബങ്കളം ടൗണില്‍ എത്തിച്ചത്. കാത്തു നിന്നിരുന്ന നൂറ് കണക്കിന് ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സാധാരണക്കാരായ മനുഷ്യരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ജനകീയനായ കമ്യൂണിസ്സായിരുന്ന എം.നാരായണനെ കാണാനും അനുസ്മരിക്കാനും കൂടുതല്‍ പേപേര്‍ എത്തിയിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എസ് കുര്യാക്കോസ്, കരുണാകരന്‍ കുന്നത്ത്, ജയരാജന്‍ തുടങ്ങിയവര്‍ രക്തപതാക പുതപ്പിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.എം ഏരിയാ സെക്രട്ടറി എം.രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, എന്‍.സി.പി എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, കോണ്‍ഗ്രസ് എസ് നേതാവ് പ്രമോദ് കരുവളം, ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി രാജു, ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ കണ്‍വീനര്‍ വിനോദ് ആറ്റിപ്പില്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നിരവധി സംഘടനകള്‍ക്ക് വേണ്ടി റീത്ത് വെച്ചു. രണ്ട് തവണ എം.എല്‍.എ ആയി ലാളിത്യവും എളിമയും ജീവിതമുദ്രയാക്കി കൊണ്ട് എം. നാരായണന്‍ നടത്തിയ ഇടപെടലുകള്‍ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ എല്‍.ഡി.എഫ് ജില്ലാ കമ്മറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കണ്‍വീനര്‍ കെ പി സതീശ് ചന്ദ്രന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
No comments