പറമ്പിൽ അതിക്രമിച്ച് കയറി ഭാര്യയേയും ഭർത്താവിനേയും കല്ല് കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പരിക്കേൽപ്പിച്ച കേസിൽ രാജപുരം സ്വദേശിക്ക് മൂന്നു വർഷം തടവും പിഴയും
കാഞ്ഞങ്ങാട് :പറമ്പിൽ അതിക്രമിച്ച് കയറി ഭാര്യയേയും ഭർത്താവിനേയും കല്ല് കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് മൂന്നു വർഷം തടവും 35000 രൂപ പിഴയും.പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവും അനുഭവിക്കണം.
കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷ വിധിച്ചത്.രാജപുരം സ്റ്റേഷൻ പരിധിയിലെ നീലിമലയിൽ താമസിക്കുന്ന ഷിജു ബേബി (44) നെയാണ് ശിക്ഷിച്ചത്. ഇയാളുടെ പിതാവ് രണ്ടാം പ്രതിയായ കെ.സി ബേബി (74)കോടതി വെറുതെ വിട്ടു.2019 മെയ് 10 ന് തീയ്യതി രാവിലെ 8.30 ന് കേശിനാസ്പദമായ സംഭവം നടന്നത്.
നീലിമലയിൽ താമസിക്കുന്ന ഗിരീഷ് കുമാർ,ഭാര്യ സവിതകുമാരി എന്നിവരാണ് വ്യക്തിവിരോധത്തിന്റെ പേരിൽ പ്രതികൾ കല്ലു കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് രാജപുരം സബ്ബ് ഇൻസ്പെക്ടറായിരുന്ന കെ രാജീവനാണ് പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ:പ്ലീഡർ ജി. ചന്ദ്രമോഹൻ,അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
No comments