Breaking News

കാഞ്ഞങ്ങാട്ടെ രാജസ്ഥാൻ ഇലക്ട്രിക്കൽ ഷോപ്പിന്റെ ഉടമ വാഹന അപകടത്തിൽ മരിച്ചു


കാഞ്ഞങ്ങാട് :  കാഞ്ഞങ്ങാട് കല്ലട ഷോപ്പിംഗ് കോംപ്ലക്‌സില്‍  രാജസ്ഥാന്‍ ഇലക്ട്രിക്കല്‍ ഷോപ്പിന്റെ ഉടമ പദ്മറാം വാഹനാപകടത്തില്‍ മരിച്ചു.  രാജസ്ഥാനിലെ ജോധ്പൂരില്‍ സമീപം വെച്ച് പത്മാറാമും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടിയില്‍ ബസ് ഇടിക്കുകയായിരുന്നു. പത്മാറാം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

കാല്‍നൂറ്റാണ്ട് കാലമായി കാഞ്ഞങ്ങാട് വ്യാപാര സ്ഥാപനം നടത്തി വരുന്ന പത്മറാം ഒരാഴ്ച മുമ്പാണ്കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയത്.


No comments