ബളാൽ ഗ്രാമപഞ്ചായത്ത് കവുങ്ങ് കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് രാസവളവും കുമ്മായവും കുമിൾനാശിനിയും വിതരണം ചെയ്തു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണം 2025-26 സമഗ്ര കവുങ്ങ് കൃഷി വികസന പദ്ധതിയിൽ ഉൾപെടുത്തി കർഷകർക്ക് രാസവളവും കുമ്മായവും കുമിൾ നാശിനിയുയും നൽകുന്നു ഇതിൻ്റെ വിതരണോദ്ഘാടനം ബാഹു: ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രാജു കട്ടക്കയം അവർകൾ ഉൽഘാടനം ചെയ്തു.
കൃഷി ഓഫീസർ ശ്രീ നിഖിൽ നാരായണൻ സ്വാഗതം പറഞ്ഞു വൈസ് പ്രസിഡൻ്റ് ശ്രീമതി രാധാമണി അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അലക്സ് നേടിയകലയിൽ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ ശ്രീമതി മോൻസി ജോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ ഖാദർ വാർഡ് മെമ്പർ മാരായ ശ്രീമതി പദ്മാവതി, ശ്രീമതി അജിത , ശ്രീമതി സന്ധ്യാശിവൻ തുടങ്ങിയവർ സംസാരിച്ചു.
പരപ്പ ബ്ലോക്ക് തലത്തിൽ നടത്തിയ മണ്ണ് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പദ്ധതി രൂപികരിച്ച് കുറവുള്ള മൂലകങ്ങളയ പൊട്ടാഷ് മഗ്നീഷ്യം സൾഫേറ്റ് കാൽസ്യം എന്നിവയും വർദ്ധിച്ചു വരുന്ന മഹാളി രോഗത്തെ തടയാൻ കുമിൾ നാശിനിയൂം കൃഷിക്ക് ലഭിക്കുന്ന വിധത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്
No comments