യുവാവിനെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: യുവാവിനെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി വ്യാപാരി ഭവന് സമീപത്തെ ഇബ്രാഹിമിന്റെ മകൻ മജീദാ(37)ണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. വീടിന് പുറത്തുനിന്ന് ശബ്ദം കേട്ട പിതാവാണ് മകൻ കിണറിൽ വീണിട്ടുണ്ടെന്ന സംശയം അയൽവാസികളെ അറിയിച്ചത്. തുടർന്ന് കുറ്റിക്കോൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മജീദിനെ കിണറിന് പുറത്തെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപ്രതിയിലേക്ക് മാറ്റി. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. കുണ്ടംകുഴിയിലെ ഡ്രൈവറായിരുന്നു മജീദ്.
സഹോദരങ്ങൾ: മുസ്തഫ, സിദ്ദീഖ്, ആദം, സുഹറ, മിസിരിയ, ആയിഷ.
സൈനബിയാണ് മാതാവ്.
No comments