പുതുതായി ആരംഭിച്ച സുൽത്താൻ ബത്തേരി - വെള്ളരിക്കുണ്ട് കെഎസ് ആർ ടി സി ബസിന് വെള്ളരിക്കുണ്ടിൽ വ്യാപാരികളും നാട്ടുകാരും സ്വീകരണം നൽകി
വെള്ളരിക്കുണ്ട് : പുതുതായി ആരംഭിച്ച സുൽത്താൻ ബത്തേരി - വെള്ളരിക്കുണ്ട് കെഎസ് ആർ ടി സി ബസിന് വെള്ളരിക്കുണ്ടിൽ വ്യാപാരികളും നാട്ടുകാരും സ്വീകരണം നൽകി.
വെള്ളരിക്കുണ്ട് ടൗണിൽ നടന്ന സ്വീകരണ ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് തോമസ് ചെറിയാൻ ,ടൗൺ വികസനസമിതി പ്രസിഡന്റ് ബാബു കോഹിനൂർ , സി എ കെ എസ് സംസ്ഥാന സെക്രട്ടറി വിമൽ കുമാർ , ഷാജി പി വി ,എം ജെ ലോറൻസ്,ജിമ്മി എടപ്പാടി , വിശ്വൻ ജനത തുടങ്ങിയവർക്ക് പുറമെ നാട്ടുകാരും ഡ്രൈവർമാറും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 7.30 ന് സുൽത്താൻ ബത്തേരിയിൽ ആരംഭിച്ച സർവീസ് ആണ് ഉച്ചക്ക് 2.50 മണിയോടെ വെള്ളരിക്കുണ്ട് എത്തിയത് .ഉച്ചക്ക് ശേഷം ൨൫൦ ന് തിരിച്ചു സുൽത്താൻ ബത്തേരിയിലേക്ക് ബസ് മടക്കയാത്ര ആരംഭിക്കും
No comments