Breaking News

എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു


എളേരിത്തട്ട് : എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം കൊമേഴ്സ് -സെപ്തംബർ ഒന്ന് രാവിലെ 9.30, ജേണലിസം ഉച്ചക്ക് 12, ഇംഗ്ലീഷ് ഉച്ചയ്ക്ക് 1.30. ഫിസിക്സ് സെപ്തംബർ രണ്ടിന് രാവിലെ 10 മണിക്ക്, കണക്ക് രാവിലെ 11-ന്, കംപ്യൂട്ടർ സയൻസ് ഉച്ചയ്ക്ക് 12-ന്, പൊളിറ്റിക്കൽ സയൻസ് ഉച്ചക്ക് രണ്ടിന്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർചെയ്തവർ ഓഫീസിൽ ഹാജരാകേണ്ടതാണ്. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്.

No comments