Breaking News

അഖിലേന്ത്യ കിസാൻ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അന്തരിച്ച മുൻ എം എൽ എ എം. നാരായണനെ അനുസ്മരിച്ചു


രാജപുരം: അഖിലേന്ത്യ കിസാൻ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി പൂടംകല്ല് - പൈനിക്കര ജോയ്സ് ഹോം സ്റ്റേയിൽ വെച്ച് മുൻ എം എൽ എ സ: എം. നാരായണനെ അനുസ്മരിച്ചു. ടി.കെ നാരായണൻ അദ്ധ്യഷത വഹിച്ചു. അനുസ്മരണ യോഗം കിസാൻസഭ സംസ്ഥാന സെക്രട്ടറി ബങ്കളം പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു , കിസാൻ സഭ സംസ്ഥാന വൈസ് പ്രസിണ്ടൻ്റ് എ .പ്രദീപൻ, സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവൻ, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിണ്ടൻ്റ ബി. രത്നാകരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. കെ. സുകുമാരൻ സ്വാഗതവും പറഞ്ഞു.

No comments