Breaking News

മുൻ വിരോധത്താൽ സ്കൂട്ടർ കൊണ്ട് ഇടിച്ചു വീഴ്ത്തി അക്രമിച്ചു ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : മുൻ വിരോധത്താൽ സ്കൂട്ടർ കൊണ്ട് ഇടിച്ചു വീഴ്ത്തി അക്രമിച്ചു. പ്ലാച്ചിക്കര നരമ്പച്ചേരിയിലാണ് സംഭവം. പ്ലാച്ചിക്കര കണ്ണൻകുന്ന് സ്വദേശിയായ കുഞ്ഞിരാമൻ വി വി(63) ആണ് അക്രമത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. മുൻവിരോധത്താൽ നരമ്പചേരി സ്വദേശിയായ സനോജ് എന്ന വ്യക്തിയാണ് സ്കൂട്ടർ കൊണ്ട് പിന്നിൽ നിന്നും ഇടിച്ചുവീഴ്ത്തി താക്കോൽ കൊണ്ട് ആക്രമിച്ചത് എന്ന് പറയുന്നു. അക്രമത്തിൽ കുഞ്ഞിരാമന്റെ ചെവിക്ക് സാരമായ പരിക്ക് പറ്റി. കുഞ്ഞിരാമന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് സനോജിനെതിരെ പോലീസ് കേസ് എടുത്തു.

No comments