മൗക്കോട്-കുന്നുംകൈ-കുണ്ടംതട്ട് റോഡ് അവഗണനയിൽ; യാത്രക്കാർ ദുരിതത്തിൽ
മൗക്കോട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട്-കുന്നുംകൈ-കുണ്ടംതട്ട് റോഡ് അവഗണനയിൽ. മഴയിൽ റോഡിന്റെ ഇരുവശങ്ങളിലും ചാലുകളും ടാറിങ് ഇളകിയ കുഴികൾ രൂപപ്പെട്ടതും കാരണം വാഹനയാത്ര ദുരിതത്തിലാണ്.
കുന്നുംകൈ-ചിറ്റാരിക്കാൽ, ചീമേനി-പാലാവയൽ എന്നീ രണ്ട് പൊതുമരാമത്ത് റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണ് മൗക്കോട് കുണ്ടംതട്ട് റോഡ്. കയറ്റവും ഇറക്കവുമുള്ള റോഡിൽ ഓവുചാലുകൾ ഇല്ലാത്തതിനാൽ, മഴക്കാലത്ത് ശക്തമായ വെള്ളപ്പാച്ചിലിൽ ടാറിങ്ങിന്റെ ഇരുവശവും ചാലുകൾ ഉണ്ടായിട്ടുണ്ട്.
No comments