Breaking News

വെള്ളരിക്കുണ്ട് ടൗണിൽ വിദ്യാർത്ഥികൾ സംഘം ചേർന്ന് സംഘർഷം


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിൽ വിദ്യാർഥികൾ തമ്മിൽ ഉന്തും തള്ളും ഇന്ന് വൈകുന്നേരം 4.45 ടെയാണ് വെള്ളരിക്കുണ്ട് സെന്റ് ജൂഡസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ സോഷ്യൽ മീഡിയയിലെ  നിസാര  പ്രശ്നങ്ങളുടെ പേരിൽ ടൗണിൽ എത്തി കൂട്ടികൾ ചേരി തിരിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തക്ക സമയത്ത് ലോഡിങ് തൊഴിലാളികളും ഡ്രൈവർമാരും പോലീസും  ഇടപെട്ടു വൻ സംഘർഷം ഒഴിവാക്കുകയായിരുന്നു. സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികളെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

No comments