നടനും നർത്തകനുമായ വിനീതിന് ഇറ്റലിയിൽ നിന്നൊരു കടുത്ത ആരാധിക
അനുരാഗ സിംഹം, സജ്ജം തകജം എന്നൊക്കെ പറയുമ്പോൾ പുതിയ തലമുറക്ക് മനസ്സിൽ വരുന്നൊരു മുഖമുണ്ട്. നടനും നർത്തകനുമായ വിനീതിന്റെ മുഖമാണത്. വിനീത് കാംബോജിയെന്ന സിനിമയഭിനയിച്ച ശേഷം ചിത്രത്തെ ട്രോളന്മാർ അങ്ങ് ഏറ്റെടുത്തിരുന്നു. ട്രോളുകൾ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പേജ് പ്രത്യക്ഷപ്പെട്ടു.
വിനീത് ഇറ്റാലിയൻ അഡ്മിറർ എന്നായിരുന്നു പേജിന്റെ യൂസർ നെയിം. പേജ് തുറന്നാൽ കാണുന്നത് വിനീതിന്റെ കുട്ടിക്കാലം മുതലുള്ളതും ക്ലാസിക് സിനിമകളുടെയും നൃത്ത പരിപാടികളുടെയും ചിത്രങ്ങളും വിഡിയോകളും. അദ്ദേഹത്തെ വാനോളം പ്രശംസിച്ചും സിനിമകളിലെ പ്രകടനം പ്രകീർത്തിച്ചുമൊക്കെയായിരുന്നു അവ.
ഇത്തരം പോസ്റ്റുകൾ കണ്ട കാംബോജിയുടെ വൈബിലിരുന്ന നമ്മുടെ നാട്ടുകാർക്ക് സംഭവം പിടികിട്ടിയില്ല. ഇതൊക്കെ സീരിയസ് ആണോ അതോ പുള്ളിയെ ട്രോളുന്നതാണോ എന്ന് അവർ കമന്റിൽ ചോദിച്ചു. അതിനുത്തരമായി അവർ പ്രൊഫൈലിൽ ബയോയിൽ തന്നെ ‘not a troll page’ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ടും ആളുകൾക്ക് സംശയം തീരത്തെ വന്നപ്പോൾ, കക്ഷി തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ അങ്ങ് പോസ്റ്റ് ചെയ്തു.
ആൾടെ പേര് മരിയ ബേക്കാറോ, യൂസർനെയിമിലെ പോലെ ഇറ്റലിയിലെ സിസിലിയിലെ സ്വദേശിയാണ്. യൂട്യൂബിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുമ്പോ യാദൃശ്ചികമായി മണിച്ചിത്രത്താഴിന്റെ റീമേക്കായ ഭൂൽ ഭുലയ്യയിലെ ‘മേരെ ഡോൽ’ എന്ന ഗാനം കാണുന്നത് അതിലെ വിനീതിന്റെ പ്രകടനം കണ്ട ആരാധന തോന്നിയ മരിയ നടനെ പറ്റി കൂടുത അറിയാൻ ശ്രമിക്കുകയും ശ്രദ്ധേയമായ സിനിമകളും ക്ലാസ്സിക്കൽ ഡാൻസെന്ന പാഷനെക്കുറിച്ചെല്ലാം അറിഞ്ഞു.
വിനീതിന്റെ അഭിമുഖങ്ങൾ കണ്ട് കണ്ട് മരിയക്ക് ഇപ്പൊ മലയാളത്തിലെ ചില വാക്കുകളൊക്കെ മനസിലാകും. മാത്രമല്ല ഒരു ആപ്പിന്റെ സഹായത്തോടെ വിനീതിന്റെ ഫിലിം പ്രമോഷൻ ഇന്റർവ്യൂകൾ കുത്തിയിരുന്ന് കണ്ട്, അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്യും. കഴിഞ്ഞ ദിവസം വിനീതിന്റെ ജമദിനത്തിന് താരത്തിന്റെ ചിത്രങ്ങൾ ശേഖരിച്ചും താരത്തിന് മറ്റുള്ളവരെ നൽകിയ ബർത്ഡേ വിഷുകൾ സ്റ്റോറി ഇട്ടുമൊക്കെ മരിയയും അതാഘോഷിച്ചു.
കാംബോജി, തകജം പേരുകൾ വിളിച്ച് തന്നെ ട്രോൾ ചെയ്യുന്നതിനോട് വളരെ സരസമായി താൻ അതൊക്കെ എൻജോയ് ചെയ്യുന്നുണ്ട് എന്നാണ് പൊട്ടിച്ചിരിച്ച് കൊണ്ട് വിനീത് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ആ പോസിറ്റിവ് മൈൻഡ് സെറ്റാണ് തന്നെ ആകർഷിച്ചത് എന്നും മരിയ പറയുന്നു. ഏതായാലും പുള്ളിക്കാരൻ അത് മാത്രമല്ല മറ്റു പലതുമാണ് എന്ന് മലയാളികളെ അല്ലെങ്കിൽ ആഗോള പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ മുൻകയ്യെടുക്കുന്നത് ഒരു സിസിലിക്കാരിയാണെന്നത് കാലത്തിന്റെ ഒരു കുസൃതിയാവാം.
No comments