കോൺഗ്രസ്സ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്ക പരിപാടി യുടേയും, ധന സമാഹരണത്തിൻ്റേയും ഉദ്ഘാടനം നടത്തി
കോളിച്ചാൽ : കോൺഗ്രസ്സിൻ്റെ ഗൃഹസമ്പർക്ക പരിപാടിയുടെയും, ഫണ്ട് ശേഖരണത്തിന്റെയും പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ബന്നി വടാനയുടെ ഭവനത്തിൽ വച്ച് നടന്ന ചടങ്ങ് ഡിസിസി വൈസ് പ്രസിഡണ്ട് പി ജി ദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെജെ ജെയിംസ് മുൻ മണ്ഡലം പ്രസിഡണ്ട് വിസി ദേവസ്യ, പഞ്ചായത്ത് മെമ്പർ എൻ വിൻസെൻറ്, മുൻ പഞ്ചായത്ത് മെമ്പർമാരായ വിഡി ജോയി, ബെന്നി അബ്രഹാം, കെ സുകുമാരൻ, അപ്പിച്ചേട്ടൻ കുളപ്പുറം എന്നിവരും പങ്കെടുത്തു.
No comments