മഹാത്മാ അയ്യങ്കാളി യജമാനൻ്റെ 162-ാം ജന്മ വാർഷിക ദിനം പനത്തടി മണ്ഡലം ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു
പാണത്തൂർ : സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 162-ാം ജൻമ വാർഷികദിനം പനത്തടി മണ്ഡലം ആദിവാസി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പാണത്തൂരിൽ സമുചിതമായി ആഘോഷിച്ചു. പാണത്തൂർ ബാപ്പുംകയത്ത് നടന്ന ആഘോഷം ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. അടിച്ചമർത്തപ്പെട്ട അധസ്ഥിതരുടെ ഉന്നമനം ലക്ഷ്യം വെച്ച് മഹാത്മ അയ്യങ്കാളി യജമാനൻ നടത്തിയ ധീരമായ പ്രവർത്തനങ്ങൾ ഇന്നത്തെ സമൂഹത്തിന്റെ ഉയർത്തെഴുത്ത് തന്നെ കാരണമായ ഒന്നായിരുന്നു. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് യജമാനൻ നടത്തിയ സമൂഹ നന്മക്കുതകുന്ന പ്രവർത്തനങ്ങൾ കേരളത്തിൽ പുത്തൻ സാമൂഹിക മാറ്റങ്ങൾക്ക് തുടക്കമിട്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ആദിവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോൺ മുണ്ടൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ ജെ ജെയിംസ് അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലംപുഴ, കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് എം.എം തോമസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം ശ്രീധരൻ, സണ്ണി കുന്നംകുളം, മാത്യുസ് സെബാസ്റ്റ്യൻ, പി.എം ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചനയും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും നടന്നു. ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ സുകുമാരൻ സ്വാഗതവും, വാർഡ് പ്രസിഡണ്ട് വിഷ്ണു നന്ദിയും പറഞ്ഞു.
No comments