മലയോരത്ത് കനത്ത മഴയിൽ വ്യപകമായ മണ്ണിടിച്ചിൽ
വെള്ളരിക്കുണ്ട് : വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ മലയോരത്ത് വ്യപകമായ മണ്ണിടിച്ചിൽ. ഒരുവീട് ഭാഗികമായി മണ്ണിനടിയിലായി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അതിരുമാവിലെ പുതിയിടത്ത് ജോസഫിന്റെ വീടിനുമുകളിലാണ് മണ്ണിടിഞ്ഞുവീണത്.വെള്ളി പുലർച്ചെ അഞ്ചോടെ വൻശബ്ദത്തോടെ മണ്ണിടിഞ്ഞ് വീടിന്റെ താഴത്തെനിലയിൽ മണ്ണും കല്ലും വന്ന് മൂടുകയായിരുന്നു. ഈ സമയം ജോസഫിന്റെ ഭാര്യ ഫിലോമിന മാത്രമാണ് വീടിനകത്ത് ഉണ്ടായിരുന്നത്. ഇവർ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. റവന്യു അധികൃതർ സഥലം സന്ദർശിച്ചു. കൂളിമട - ചെരുമ്പക്കോട് ജങ്ഷനിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ചട്ടമല - അറക്കത്തട്ട് റോഡിന്റെ ഒരുവശം ഇടിഞ്ഞ നിലയിലാണ്.
No comments