മടിക്കൈ എരിക്കുളത്ത് നിർമാണം പൂർത്തിയായ സ്മൃതിതീരം വാതക ശ്മശാനം നാടിന് സമർപ്പിച്ചു രജിസ്ട്രേഷൻ മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
മടിക്കൈ : എരിക്കുളത്ത് നിർമാണം പൂർത്തിയായ സ്മൃതിതീരം വാതക ശ്മശാനം നാടിന് സമർപ്പിച്ചു. രജിസ്ട്രേഷൻ മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപയും മടിക്കൈ പഞ്ചായത്തിന്റെ 52 ലക്ഷം രൂപയുംചേർന്ന് 92 ലക്ഷം രൂപ ചിലവിലാണ് ശ്മശാനം പൂർത്തിയാക്കിയത്. എരിക്കുളത്തെ നിലവിലുള്ള പൊതുശ്മശാനത്തോട് ചേർന്ന് ഒരേക്കറിലാണ് വാതക ശ്മശാനത്തിന്റെ നിർമാണം പൂർത്തിയായത് പൂന്തോട്ട നിർമാണവും ഉടൻ പൂർത്തീകരിക്കും. എം രാജൻ, കെ എം ഷാജി, കെ വി ശ്രീലത, വി പ്രകാശൻ, എം അബ്ദുൾ റഹ്മാൻ, പി സത്യ, ടി രാജൻ, രമ പത്മനാഭൻ, എം രജിത, എ വേലായുധൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, വി നാരായണൻ മുന്നോട്ട്, രാജു, സി വി വാമനൻ എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ ബിജു നന്ദിയും പറഞ്ഞു.
No comments