Breaking News

പൊതുവിദ്യാലയ മുറ്റത്ത് മലയാളി വേഷവുമായി മണിപ്പൂരിലെ വിദ്യാർഥികൾ


തൃക്കരിപ്പൂർ : പൊതുവിദ്യാലയ മുറ്റത്ത് മലയാളി വേഷവുമായി മണിപ്പൂരിലെ വിദ്യാർഥികൾ. തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂളിലെ ഓണാഘോഷപരിപാടികൾക്കാണ് അഞ്ച് മണിപ്പൂരി വിദ്യാർഥികളാണ് മുറി മലയാളത്തിനൊപ്പം മുണ്ടും ടീ ഷർട്ടും ധരിച്ചെത്തിയത്. മണിപ്പൂർ ഇംഫാൽ സ്വദേശികളായ ഐഫാബ, മേരാബ, യുഹംബ, നെൽസൺ, റോബിൻസൺ എന്നീ ഏഴാം തരം വിദ്യാർഥികളാണ് ഓണാഘോഷം കെങ്കേമമാക്കിയത്. വിവിധ കായിക ഇനങ്ങളിൽ മികവ് കാട്ടി വരുന്ന ഇവരിൽ ഐഫാബ സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലാ ടീമിന് വേണ്ടി മത്സരിച്ച് മികച്ച താരത്തിനുള്ള ട്രോഫി നേടിയിരുന്നു. ഫുട്ബോൾ,സെപക് താകാ, ബോൾ ബാഡ്മിന്റൺ, ഷട്ടിൽ, ഫാൻഡ്ബോൾ തുടങ്ങിയവയിലും അഞ്ചപേരും സജീവമാണ്.

No comments