Breaking News

അധ്വാനത്തിൻ്റെ സുഗന്ധം തേടി കാലിച്ചാനടുക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് കുട്ടികൾ


കാലിച്ചാനടുക്കം : അധ്വാനത്തിൻ്റെ സുഗന്ധം തേടി കാലിച്ചാനടുക്കം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് കുട്ടികൾ.ഓണാവധി അധ്വാനിച്ച് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് കുട്ടികൾ. മൊബൈൽ ഫോണിലും മറ്റ് സ്ക്രീനുകളിലും മുഴുകി അലസരായി മാറുന്ന കുട്ടികൾക്ക് പകരം അധ്വാനശീലരായ കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സീഡ് യൂണിറ്റ് ചെറുകിട സംരംഭങ്ങളായ സോപ്പ് നിർമ്മാണം, ഫീനോയിൽ നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു. പ്രഥമാധ്യാപകൻ കെ സന്തോഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. നന്ദകുമാർ, സീഡ് കോർഡിനേറ്റർ റീന.വി, സീഡ് ക്യാപ്റ്റൻ അനഘ എ.എം എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകൻ കെ.വി പത്മനാഭൻ സീനിയ ജോസഫ്, റീന. വി.കെ, ശ്രുതി എന്നിവരും 30 കുട്ടികളും പങ്കെടുത്തു

No comments