Breaking News

ബളാൽ വനിത സർവീസ് സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു

ബളാൽ: ബളാൽ വനിത സർവീസ് സഹകരണ സംഘം ഓണച്ചന്ത ബളാലിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

സഹകരണ സംഘം സെക്രട്ടറി പ്രീത സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് വി പാർവതി അധ്യക്ഷത വഹിച്ചു.
സോമശേഖരൻ നായർക്ക് കിറ്റ് നൽകിക്കൊണ്ട് ആദ്യ വില്പന നിർവഹിച്ചു . ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെയാണ് ഓണം സഹകരണ വിപണി പ്രവർത്തിക്കുക. നിത്യോപയോഗ സാധനങ്ങൾക്ക് സർക്കാർ സബ്സിഡിയും മേളയിൽ ഉണ്ടാവും.

No comments