Breaking News

കരിന്തളം ചോയ്യംങ്കോട് ആൾട്ടോ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്


കരിന്തളം: ആൾട്ടോ കാറും  ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ ചോയ്യംങ്കോട് കിണാവൂർ റോഡ് ജംഗ്ഷനിലാണ് അപകടം. നെല്ലിയടുക്കത്ത് നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ചോയ്യംകോട് ഭാഗത്തു നിന്ന് ചിറ്റാരിക്കാലിലേക്ക് പോവുകയായിരുന്ന ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. ഉടൻ ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഓട്ടോഡ്രൈവർ ബിനോയ്, ഓട്ടോ യാത്രക്കാരി ലത , കാർ ഓടിച്ചിരുന്ന ചിറ്റാരികാലിലെ തോമസ് എന്നിവരെ പരിക്കുകളോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

No comments