Breaking News

ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്രാട ദിവസം മെഗാ പൂക്കളമൊരുക്കും


വെള്ളരിക്കുണ്ട് : ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്രാട ദിവസം മെഗാ പൂക്കളമൊരുക്കും.ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്രാട ദിവസം ഭക്തജനങ്ങളുടെ സഹകരണത്തോടെ മെഗാ പൂക്കളം ഒരുക്കം. ഉത്രാട ദിവസം രാവിലെ എട്ടുമണിമുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. താല്പര്യമുള്ള ഭക്തജനങ്ങൾക്ക്‌ പങ്കെടുക്കാവുന്നതാണ്. പൂക്കളം ഒരുക്കുന്നതിന് ആഘോഷ കമ്മിറ്റിയിലെ വനിതാ ഭാരവാഹികളെയും മാതൃസമിതി ഭാരവാഹികളെയും ചുമതലപ്പെടുത്തി. നവരാത്രി ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് യോഗം തീരുമാനിച്ചു.

 ആഘോഷ കമ്മിറ്റി ചെയർമാൻ പി കുഞ്ഞി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൺവീനർ രാധാകൃഷ്ണൻ കാരയിൽ സ്വാഗതം ആശംസിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വിരാമചന്ദ്രൻ നായർ, ട്രഷറർ കെ വി കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി പി ഗോപി, കമ്മിറ്റി ഭാരവാഹികളായ കെ മാധവൻ നായർ, ഷാജു ചീറ്റയിൽ, പത്മനാഭൻ കെ വി, സുരേഷ് മുണ്ടമാണി,പി പത്മാവതി, വിജയകുമാരി, മാതൃസമിതി ഭാരവാഹികളായ ശ്യാമള ശ്രീധരൻ ശാന്താ രാമകൃഷ്ണൻ, ഗീതാ കുഞ്ഞികൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ വി അമ്പൂഞ്ഞി നായർ, സി രാമകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

No comments