Breaking News

കർഷക മോർച്ചയുടെ നേതൃത്വത്തിൽ ചിങ്ങം - 1 കർഷക വന്ദന ദിനമായി ആചരിച്ചു പുങ്ങംചാൽ വിവേകാനന്ദ വിദ്യാമന്ദിരത്തിൽ നടന്ന ചടങ്ങ് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: കർഷക മോർച്ചയുടെ നേതൃത്വത്തിൽ ചിങ്ങം - 1 കർഷക വന്ദന ദിനമായി ആചരിച്ചു. പുങ്ങംചാൽ വിവേകാനന്ദ വിദ്യാമന്ദിരത്തിൽ നടന്ന ചടങ്ങ് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് ബാബു അധ്യക്ഷനായി. വിവിധ കാർഷിക മേഖലകളിലെ മാതൃകാ കർഷകരെ ബി.ജെ.പി. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് ബി. വിനീത് കുമാർ പൊന്നാടയണിയിച്ചു. ഗോപാലകൃഷ്ണൻ, രതീഷ്, സുരേഷ് പറമ്പ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി. ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സാജൻ പുഞ്ച സ്വാഗതവും പി.വി. വിനോദ് നന്ദിയും പറഞ്ഞു

No comments