ബളാൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃതിമകാൽ നൽകി
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃതിമകാൽ നൽകി. കൊന്നക്കാട് സ്വദേശി കൃഷ്ണനാണ് കൃത്രിമ കാൽ നൽകിയത്. ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം രാധാമണി അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മോൻസി ജോയി, അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൽ ഖാദർ, പഞ്ചായത്ത് അംഗങ്ങളായ ബിൻസി ജെയിൻ , സന്ധ്യാ ശിവൻ, പത്മാവതി , അജിത എന്നിവർ സംബന്ധിച്ചു.
No comments