ദേശീയ പാത പടന്നക്കാട്ടെ വാഹനാപകടം: വഴിയാത്രക്കാരി മരിച്ചു
ദേശീയ പാതയില്‍ പടന്നക്കാട് പൊലീസ് ജീപ്പും കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരി മരണപ്പെട്ടു. ഞാണിക്കടവ് പിള്ളേര് പീടിക സ്വദേശിനി സുഹറയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പോലീസ് ജീപ്പ് സര്‍വീസ് റോഡില്‍ നിന്നും കയറി വന്ന സ്‌കൂട്ടിയില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌റ്റൈലോ വാഹനത്തിലാണ് ഇടിച്ചത്. സ്‌റ്റൈലോ വാഹനത്തിന്റെയും റോഡിലെ സിമന്റ് മതിലിന്റെയും ഇടയില്‍പ്പെട്ടാണ് സുഹ്‌റക്ക പരിക്കേറ്റത്.
No comments