ബങ്കളത്ത് വനിതാ സാംസ്ക്കാരിക കേന്ദ്രം അനുവദിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മടിക്കൈ സൗത്ത് വില്ലേജ് സമ്മേളനം
മടിക്കൈ : ബങ്കളത്ത് വനിതാ സാംസ്ക്കാരിക കേന്ദ്രം അനുവദിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മടിക്കൈ സൗത്ത് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ബങ്കളം പി. തമ്പായി നഗറിൽ നടന്ന സമ്മേളനം ജില്ലാ ട്രഷറർ ഏ.പി.ഉഷ ഉൽഘാടനം ചെയ്തു പി. ലക്ഷ്മി അധ്യഷയായി. തമ്പായി അമ്മമാന്തോട്ടിനെ ആദരിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു പി. സാവിത്രി.പി. അംബിക കെ.പ്രഭാകരൻ .. ഏ.വി.ശ്രീജ.കെ.വി. രോഹിണി വി.രാധ. കെ.ബി.ബിന്ദു. അഡ്വ: എം.ആശാലത. കെ.ശ്രീജ. എം' വി.സുനിത എന്നിവർ സംസാരിച്ചു. പി.മിഥുൻ സ്വാഗതം പറഞ്ഞു
ഭാരവാഹികൾ : കെ.വി. രോഹിണി (പ്രസിഡണ്ട് ) ബി. രമ.കെ.വി. സുമതി. (വൈസ് പ്രസിഡണ്ടു മാർ ) കെ.ശ്രീജ (സെക്രട്ടറി) എം.വി. സുനിത പി.വി. ശോഭന ( ജോയിന്റ് സെക്രട്ടറി) വി.രാധ (ട്രഷറർ)
No comments