Breaking News

കാർപ്പെൻ്റെറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)മുൻ ജില്ലാ സെക്രട്ടറി കിനാനൂർ കാരിമൂലയിലെ കെ ശങ്കരനാരായണൻ (72) അന്തരിച്ചു

ചായ്യോം : കിനാനൂർ കാരിമൂലയിലെ കെ ശങ്കരനാരായണൻ (72) അന്തരിച്ചു. കാർപ്പെൻ്റെറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി .യു)മുൻ ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ്, ട്രഷറർ, കാർപ്പെൻ്ററി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി യു , നീലേശ്വരം ഏരിയാ സെക്രട്ടറി, സി.പി ഐ (എം) കിനാനൂർ വെസ്റ്റ് മുൻ ബ്രാഞ്ച് സെക്രട്ടറി, കിനാനൂർ ബേങ്ക് മുൻ ഡയറക്ടർ കാർപ്പെൻ്റ്റി ആൻ്റ് ബ്ലാക്ക് സ്മിത്ത് കിനാനൂർ കരിന്തളം പഞ്ചായത്ത് സൊസൈറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലയിൽ കാർപ്പെൻ്ററി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും , കിനാനൂർ , കാരിമൂല പ്രദേശങ്ങളിൽ പാർട്ടിയും വർഗ്ഗ ബഹുജന സംഘടനകൾ കെട്ടിപ്പടുക്കുന്നതിലും മുൻനിന്ന് പ്രവർത്തിച്ചു. ഭാര്യ രുഗ്മിണി

മക്കൾ - രതീഷ്, സുലോചന, ചിത്ര

മരുമക്കൾ - ആശ (ഇടനീർ) ചന്ദ്രൻ പാലാർ, മധു ഐങ്ങോത്ത്.

സഹോദരങ്ങൾ സുകുമാരൻ, ഗോപാലൻ കൊടക്കാരൻ കാരിമൂല . പരേതനായ ഗംഗാധരൻ.

No comments