Breaking News

കാസർകോട് റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ട മധ്യവയസ്കൻ ആശുപത്രിയിൽ ചികിൽസക്കിടെ മരിച്ചു

കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ട മധ്യവയസ്കൻ ആശുപത്രിയിൽ ചികിൽസക്കിടെ മരിച്ചു. പത്തനംതിട്ട തിരുവല്ല തടിയൂർ സ്വദേശി എംജി ജോണാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ജോണിനെ രണ്ടാംപ്ലാറ്റ്ഫോമിൽ അവശനിലയിൽ കണ്ടെത്തിയത്. റെയിൽവേ പൊലീസ് കാര്യമന്വേഷിച്ചപ്പോഴാണ് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന വിവരം ജോൺ വെളിപ്പെടുത്തിയത്.

തുടർന്ന് റെയിൽവേ പൊലീസും ആർപിഎഫും ഫയർഫോഴ്സും ചേർന്ന് കാസർകോട് ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച പുലർച്ചെ മരണപ്പെട്ടു. പൊലീസിന്റെ വിവരത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിയിരുന്നു. പോസ്റ്റുമോർട്ടിന് ശേഷം മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോകും.

No comments