Breaking News

ചെറുവത്തൂർ റെയിൽവേ ഓവർബ്രിഡ്ജിനടിയിൽ നിന്ന് കവർന്ന ബൈക്ക് ആക്രിക്കടയിൽ കണ്ടെത്തി


കാസർകോട്: ചെറുവത്തൂർ റെയിൽവേ ഓവർബ്രിഡ്ജിനടിയിൽ നിന്ന് കവർന്ന ബൈക്ക് ആക്രിക്കടയിൽ കണ്ടെത്തി. മോഷ്ടാവ് തൃക്കരിപ്പൂർ പേക്കടം സ്വദേശി സി ഇസ്മായിൽ സീതിരകത്തി(39)നെ ചന്തേര പൊലീസ് പിടികൂടി. മാട്ടൂൽ സ്വദേശി മുഫീദ് മുസ്തഫയുടെ പാഷൻ പാ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണ സംഭവം നടന്നത്. പരാതിയെ തുടർന്ന് പൊലീസ് മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് കാണാതായ ബൈക്ക് തൃക്കരിപ്പൂർ ആയിറ്റിയിലെ ആക്രിക്കടയിൽ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. 15,000 രൂപ വരുന്ന ബൈക്ക് ആക്രിവിലയ്ക്ക് വിറ്റതായും കണ്ടെത്തി.

No comments