ബി ജെ പി ബിരിക്കുളം വാർഡ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി സംഘാടക സമിതി യോഗം നടന്നു
ബിരിക്കുളം : ആസന്നമായ തദ്ദേശ ഇലക്ഷന് മുന്നോടിയായി നടക്കുന്ന വാർഡ് സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണം ബിരിക്കുളം ഭാരതാംബ അക്ഷയശ്രീ സംഘം കാര്യാലയത്തിൽ വച്ച് നടന്നു. ആഗസ്റ്റ് 31 ന് ഞായർ രാവിലെ 9 മണിക്ക് സംഘം കാര്യാലയ പരിസരത്ത് വച്ച്, ബിജെപി മണ്ഡലം കമ്മിറ്റി നേതാക്കൾ വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും . രാമകൃഷ്ണൻ, സുമിത്ത്, രതീഷ്, രാജൻ, അനീഷ്, കരുണാകരൻ തുടങ്ങിയ നിരവധി പ്രവർത്തകർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു.
No comments