Breaking News

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിരിക്കുളത്ത് മെഗാ കുടുംബയോഗം നടത്തി


ബിരിക്കുളം : രാജ്യത്തിൻ്റെ ജനാധിപത്യം തകർ ക്കാൻ ആര് ശ്രമിച്ചാലും ഇതിനെതിരെ പോരാടാൻ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങുമെന്നും ഗാന്ധിജിയും, നെഹ്റുവും ഉയർത്തിയ ആശയങ്ങളാണ് ഇന്ത്യയുടെ നട്ടെല്ലന്നും ഇവർ ഉയർത്തിയ ആശയങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഏതറ്റം വരെയും പോരാടുമെന്നും മെഗാ കുടുംബയോഗത്തിൽ ശാന്തമ്മ ഫിലിപ്പ്. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ആഗസ്ത് 15 ന്   ബിരിക്കുളം ഐഎൻടിയുസി നേതാവ് സി ഒ സജിയുടെ വീട്ടിൽ വെച്ച്  കെപിസിസി യുടെ ആഹ്വാനപ്രകാരം കുടുംബയോഗം സഘടിപ്പിച്ചു. സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി ഉപയോഗത്തിനെതിരെ യുവതലമുറയെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യവുമായ് ലഹരിയിൽ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രവാക്കുമുയർത്തി നമ്മുടെ നാടിനെ രാസലഹരി ഉപയോഗത്തിൽ നിന്നും മുക്തമാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായ് സഘടിപ്പിക്കുന്ന ക്യാമ്പയൻ്റെ ഭാഗമായ് സഘടിപ്പിച്ച കുടുംബയോഗം കെപിസിസി മെമ്പർ ശാന്തമ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് യുഡിഎഫ് കൺവീനർ സി വി ഭാവനൻ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ച് സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് ഉമേശൻ വേളൂർ , ഐഎൻടിയുസി സംസ്ഥാന നിർവ്വാഹക സമിതിയംഗം സി ഒ സജി, മുൻ മണ്ഡലം പ്രസിഡണ്ട് ഇ തമ്പാൻ നായർ ,മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ പി ചിത്രലേഖ,ബ്ലോക്ക് ഭാരവാഹികളായ കുഞ്ഞിരാമൻ മാസ്റ്റർ, നൗഷാദ് കാളിയാനം,മണ്ഡലം ഭാരവാഹികളായ സി വി ബാലകൃഷ്ണൻ, ലിസ്സി വർക്കി, റെജി തോമസ്, മേരി ക്കുട്ടി മാത്യ, മനോഹരൻ വരഞ്ഞൂർ, വിജിമോൻ കെ കെ, എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബാലഗോപാലൻ കാളിയാനം സ്വാഗതം പറഞ്ഞു.

No comments