താലൂക്ക് ആധ്യാത്മികവേദിയുടെയും വെള്ളരിക്കുണ്ട് കക്കയം ചാമുണ്ഡേശ്വരി ദുർഗാ ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ രാമായണസത്രം നടത്തി
വെള്ളരിക്കുണ്ട് : താലൂക്ക് ആധ്യാത്മികവേദിയുടെയും കക്കയം ചാമുണ്ഡേശ്വരി ദുർഗാ ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ രാമായണസത്രം നടത്തി. സമൂഹ നാമജപം, രാമായണ പാ രായണം, ആധ്യാത്മിക പ്രഭാഷ ണം, രാമായണ പ്രശ്നോത്തരി, അന്നദാനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. മേൽശാന്തി ഹരീഷ് ഭട്ട് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് പി.വി.ഷാജി അധ്യക്ഷനായി. ആധ്യാത്മികവേദിരക്ഷാധികാരി ചിങ്ങനാപുരം മോഹനൻ, പി. ശാന്തമ്മ, സ്നേഹലത ദേവരാ ജൻ, വേണുഗോപാലൻ നായർ പറമ്പ, പി. കുഞ്ഞിരാമൻ നായർ, കെ. ഉണ്ണിക്കൃഷ്ണൻ, ടി.പി.രാ ഘവൻ, ഷൈലജ ബാബു എന്നി വർ പ്രസംഗിച്ചു. പ്രശ്നോത്തരി മത്സരത്തിൽ വി. സുമംഗല, ഗീത അട്ടക്കാട് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചട ങ്ങിൽ സ്ഥിരമായി രാമായണ പാരായണം നടത്തിയ രമണി അട്ടക്കാടിനെആദരിച്ചു.
No comments