Breaking News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബളാൽ മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി മെഗാ കുടുംബസംഗമം അത്തിക്കടവ് പ്രിയദർശിനി നഗറിൽ നടന്നു


ബളാൽ :  ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബളാൽ മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി മെഗാ കുടുംബസംഗമം, അത്തിക്കടവ് പ്രിയദർശിനി നഗറിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. ജോസഫിന്റെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ലഹരിയിൽ നിന്ന് സ്വാതന്ത്ര്യം... ലഹരിക്കെതിരെ അമ്മമാർ... എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുകയാണ്. പുതു തലമുറയെ വഴിതെറ്റിക്കുന്ന രാസ ലഹരികൾക്കെതിരെയുള്ള ജാഗ്രത കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ രാജു കട്ടക്കയം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ  സെക്രട്ടറി സിജോ പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവും ജീവിതവും നശിപ്പിക്കുന്ന ലഹരി മരുന്നുകളോട് അകലം പാലിക്കണമെന്നും രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യവും മതനിരപേക്ഷതയും ലഹരികളായി ആസ്വദിക്കണമെന്നും ശ്രീ സിജോ പി.ജോസഫ് പറഞ്ഞു. ,, കെ സുരേന്ദ്രൻ , പി പത്മാവതി,  സി വി ശ്രീധരൻ . ജോസ് മുണ്ടനാട്ട് . വി സുകുമാരൻ നായർ.പി നാരയണൻ. തുടങ്ങിയവർ. സംസാരിച്ചു. വാർഡ് പ്രസിഡണ്ട് പി രാഘവൻ സ്വാഗതവും ഷീജ റോബർട്ട് നന്ദിയും പറഞ്ഞു. . വലിയ പ്രവർത്തക പങ്കാളിത്തം കൊണ്ട് കുടുംബസംഗമം ശ്രദ്ധേയമായി

No comments