മൊയോലം സൗപർണിക ആർട്‌സ് & സ്പോർട്സ് ക്ലബിന്റെ സിൽവർ ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.കെ അരവിന്ദാക്ഷൻ നിർവഹിച്ചു
പെരിയ : മൊയോലം സൗപർണിക ആർട്‌സ് & സ്പോർട്സ് ക്ലബിന്റെ സിൽവർ ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.കെ അരവിന്ദാക്ഷൻ നിർവഹിച്ചു .
കേന്ദ്ര സർവകലാശാല ഡീൻ ശ്രീ രാജേന്ദ്രൻ പിലാങ്കട്ട മുഖ്യ പ്രഭാഷണം നടത്തി. പുല്ലൂർ പെരിയ പഞ്ചായത്ത് വാർഡ് മെംബർമാരായ ശ്രീമതി അംബിക കൃഷ്ണൻ, ശ്രീ രാമകൃഷ്ണൻ ടി,വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ശ്രീ
ധനേന്ദ്രൻ വലിയവളപ്പ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ശ്രീ സുധീഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീ അഖിൽ നന്ദിയും രേഖപ്പെടുത്തി
തുടർന്ന് ഫയർഫോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് കാഞ്ഞങ്ങാട് അപകട സമയങ്ങളിലെ പ്രഥമശുശ്രൂഷ പരിശീലന ക്ലാസ് നടത്തി. ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അതിനു ശേഷം നടന്നു.
ജൂൺ മുതൽ ഡിസംബർ വരെയാണ് വിപുലമായ പരിപാടികളോടെ ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്.
No comments