Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട സമുച്ചയം ഉദ്ഘാടനവും ആസ്പിരേഷണൽ പ്രോഗ്രാം അനുമോദനവും ആഗസ്റ്റ് 22 ന്


പരപ്പ : കാസർകോട് ജില്ലാ ഭരണ സംവിധാനം പരപ്പ ആസ്പിരേഷനൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഈ മാസം 22ന് വെള്ളിയാഴ്ച രാവിലെ 10 30 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സമ്പൂർണ്ണത അഭിയാൻ സമ്മാൻ സമാരോഹ് പരിപാടി സംഘടിപ്പിക്കും. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. ആസ്‌പിറേഷണൽബ്ലോക്ക് പ്രോഗ്രാമിനായി നടത്തിയ സമ്പൂർണ്ണത അഭിയാനിൽ 2024 ജൂലൈ മുതൽ സെപ്റ്റംബർ വരെ മൂന്നുമാസം ആരോഗ്യം, പോഷകാഹാരം, കൃഷി എന്നീ മേഖലകളിൽ ഉൾപ്പെടെ 100% നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ജനപ്രതിനിധികളെയും ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥരെയും അനുമോദിക്കുന്നതിനാണ് സമ്പൂർണ്ണ അഭിയാൻ സമ്മാൻ സമാരോഹ് സംഘടിപ്പിക്കുന്നത്.  ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പരിധിയിലെ സംരംഭകരുടെയും കരകൗശല വിദഗ്ധരുടെയും ഉൽപ്പന്നങ്ങളും പ്രദർശന വിപണമേളയിൽ പ്രദർശിപ്പിക്കും. കാഞ്ഞങ്ങാട് നടക്കുന്ന വിപണമേളയുടെ ഡിജിറ്റൽ ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ ദേശീയതലത്തിൽ മികച്ച പ്രവർത്തനത്തിന് നീതി ആയോഗിൽ നിന്ന് ലഭിച്ച 3.5 കോടി രൂപയുടെ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനത്തിന്റെ ഡിജിറ്റൽ ലോഞ്ചിംഗ് എം രാജഗോപാലൻ എംഎൽഎ  നിർവഹിക്കും. ജില്ലയിലെ  എംപി,എംഎൽഎമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി എന്നിവർ അറിയിച്ചു.

No comments