തേജസ്വിനി പുഴയിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു
നീലേശ്വരം : കാസറഗോഡ് ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പൊതുജലാശയത്തിൽ കരിമീൻ വിത്ത് നിക്ഷേപം അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. മത്സ്യസമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് പുഴയിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിച്ച് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി വി ശ്രീജിത്ത് അധ്യക്ഷനായി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണൻ സ്വാഗതവും ഫിഷറീസ് ഓഫീസർ എം ഷിബിന നന്ദിയും പറഞ്ഞു.
No comments