ജീവൻരക്ഷാ പരിശീലനം ഫലം ചെയ്തു; തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ സഹപാഠിയെ രക്ഷിച്ച് വിദ്യാർഥി...
കാഞ്ഞങ്ങാട് : ജീവൻരക്ഷാ പരിശീലനംനേടി മൂന്നാം നാൾ സഹപാഠിയുടെ ജീവൻ രക്ഷിച്ച് ദുർഗാ ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി കെഡറ്റ്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനിടെയാണ് സംഭവം. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ സഹപാഠി മുഹമ്മദ് അജാസ് ഫാദിനെയാണ് മുഹമ്മദ് സഹൽ ഷഹസാദ് രക്ഷിച്ചത്.
അജാസിനെ കുനിച്ചുനിർത്തി പുറത്തടിച്ചു. ഭക്ഷണം അജാസ് ഛർദിച്ചു. ഈമാസം 11ന് ആണ് സ്കൂളിലെ എസ്പിസി വിദ്യാർഥികൾക്ക് എൻഡിആർഎഫ് പരിശീലനം നൽകിയത്. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളും പരിശീലിപ്പിച്ചിരുന്നു. ഒൻപതാം ക്ലാസിലാണ് ഇരുവരും പഠിക്കുന്നത്. ബല്ലാ കടപ്പുറത്തെ പ്രവാസി കെ.അബ്ദുൽ ബഷീറിന്റെയും എ.ആരിഫയുടെയും മകനാണ് ഷഹഷാദ്.
No comments