കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി ദാനം ചെയ്ത് ഭീമനടി കുറുഞ്ചേരിയിലെ വിദ്യാർഥികളായ സഹോദരികൾ
ഭീമനടി : കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി ദാനം ചെയ്ത് വിദ്യാർഥികളായ സഹോദരികൾ. കുറുഞ്ചേരിയിലെ പ്രവാസിയായ എം വി രതീഷ് കുമാറിന്റെയും അഞ്ചു രതീഷിന്റെയും മക്കളായ ശിവനന്ദ (13)യും ശിവകാമി (8)യുമാണ് മുടി നൽകിയത്. ഹെയർ ഡോണേഴ്സ് വെള്ളരിക്കുണ്ട് സോണൽ കോഡിനേറ്റർ അബ്ദുൽ ബഷീർ അരീക്കോടന് കൈമാറി. വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദ. ബിരിക്കുളം എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ശിവകാമി.
No comments