വാർഡ് തല കുടുംബ സംഗമങ്ങൾ നടത്തുവാൻ തീരുമാനിച്ചു. കേരളകോൺഗ്രസ്സ് കാസർഗോഡ് ജില്ലാ കമ്മിറ്റി
കാഞ്ഞങ്ങാട് : എലൈറ്റ് ടൂറിസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് സക്കറിയസ് വടാന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് പൈനാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് മാരായ കെ എ സാലു ,ജെയിംസ് കണിപ്പള്ളി ,ബിജു പുതുപ്പള്ളി ജില്ലാ സെക്രട്ടറി നിസാം ഫലാഖ് തുടങ്ങിയവർ സംസാരിച്ചു
No comments