Breaking News

കാറിൽ കടത്തിയ കർണാടക മദ്യവുമായി ബദിയടുക്ക സ്വദേശി എക്‌സൈസ് പിടിയിൽ


മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തിയ 86.4 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ബദിയടുക്ക സ്വദേശി സുരേഷിനെ പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജയംസ്, പ്രിവന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, പി.കെ ബാബുരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത് സുനില്‍കുമാര്‍, എക്‌സൈസ് യൂണിറ്റ് അസി: ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസര്‍ ദിനേശന്‍ കുണ്ടത്തില്‍, സിഇഒ വിഷ്ണു, ഡ്രൈവര്‍ എം.വി സുമോദ് എന്നിവരും ഉണ്ടായിരുന്നു.


No comments