: തനിക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേക അടുപ്പമോ എതിർപ്പോ ഇല്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
പയ്യാവൂർ : തനിക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേക അടുപ്പമോ എതിർപ്പോ ഇല്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ചെമ്പേരി നിർമല ഹൈസ്കൂളിൽ കത്തോലിക്ക കോൺഗ്രസ് നേതൃപരിശീലന ശില്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കാനും നന്ദിപറയാനും തയ്യാറാകുമെന്നും അതുപോലെതന്നെ ജനസേവകർ ആകേണ്ടവർ തെറ്റുകൾ ചെയ്താൽ അത് ചൂണ്ടിക്കാണിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷതവഹിച്ചു.
No comments