കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു...ചെറുവത്തൂർ പഞ്ചായത്തിലെ കൊത്തങ്കരയിലാണ് സംഭവം
കാസർകോട്: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ചെറുവത്തൂർ പഞ്ചായത്തിലെ കൊത്തങ്കരയിലാണ് സംഭവം. വിമുക്തഭടൻ കരുണാകരന്റെ വീട്ടിലെ 15 കോൽ താഴ്ചയുള്ള കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാവിലെയാണ് കിണർ ഇടിഞ്ഞു താഴ്ന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ആൾമറ ഉൾപ്പെടെ കിണറിലേക്ക് പതിച്ചിട്ടുണ്ട്. കിണറിന് സമീപം സ്ഥാപിച്ച പമ്പ് സെറ്റും ഇടിഞ്ഞുവീണ കിണറിനുള്ളിലാണ്. പൂർണായും ഇടിഞ്ഞതോടെ കിണർ ഉപയോഗശൂന്യമായി. കിണർ നിന്ന സ്ഥലത്ത് വലിയൊരു ഗർത്തം മാത്രം അവശേഷിച്ചു. വിവരത്തെ തുടർന്ന് പഞ്ചായത്തംഗം പി വസന്ത ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. റവന്യൂ അധികൃതരെ വിവരമറിയിച്ചു.
No comments