ദേശീയ പതാകയെ അപമാനിച്ചു; കൊല്ലംമ്പാറയിൽ കോൺഗ്രസ് കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി
കരിന്തളം:കോൺഗ്രസിന്റെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയത് പ്രതിഷേധവും വിവാദവുമായിരിക്കുന്നു. കൊല്ലംമ്പാറ സ്കൂളിന് സമീപമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിമരത്തിലാണ് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തിയത്.സംഭവത്തിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്.വളരെ പവിത്രവും പരിപാവനവുമായി കൈകാര്യം ചെയ്യേണ്ടതാണ് ഇന്ത്യൻ ദേശീയ പതാക .അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ കൊടിമരത്തിൽ ഒരു കാരണവശാലും ഉയർത്തുവാൻ പാടില്ല എന്നതാണ് നിയമം. അങ്ങനെ ചെയ്താൽ അത് രാജ്യദ്രോഹവും ആണ്. അതൊക്കെ നിലനിൽക്കുമ്പോഴാണ് അതിനെയെല്ലാം വെല്ലുവിളിച്ചു കൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ തന്നെ കോൺഗ്രസ് കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയിരിക്കുന്നത്.ഇത് അറിയാതെ പറ്റിയത് ഒന്നുമല്ല.സ്വയം അറിഞ്ഞു കൊണ്ട് തന്നെ ദേശീയ പതാകയെ അപമാനിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
No comments