" ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട " കുമ്പളപ്പള്ളി യുപി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും യുദ്ധത്തിനെതിരെ കുരുന്നുകൾ കയ്യൊപ്പും രേഖപ്പെടുത്തി
കരിന്തളം : ഹിരോഷിമ നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ച് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധത്തിനെതിരെ തയ്യാറാക്കിയ "ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട" തുടങ്ങിയ സന്ദേശങ്ങൾ ഉൾപ്പെടെ എഴുതിയ പോസ്റ്ററുകളും, സഡാക്കോ കൊക്കുകളും ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കുട്ടികൾ റാലിയിൽ അണിനിരന്നത്.യുദ്ധത്തിനെതിരെ സ്കൂളിലെ കുഞ്ഞുമക്കളുടെ "എന്റെ കയ്യൊപ്പ് "എന്ന പരിപാടിയും ഏറെ ശ്രദ്ധേയമായി.ഇതിൻ്റെ ഭാഗമായി മൂന്നാം ക്ലാസ് മുതലുള്ള മുഴുവൻ കുട്ടികളും പ്രത്യേകം തയ്യാറാക്കിയ ബാനറുകളിൽ യുദ്ധത്തിനെതിരായുള്ള സന്ദേശം രേഖപ്പെടുത്തുന്നതിന് വേണ്ടി കയ്യൊപ്പുകൾ ചാർത്തി.സ്റ്റാഫ് സെക്രട്ടറി കെ ബിനു യുദ്ധവിരുദ്ധ സന്ദേശം നൽകി.പിടിഎ പ്രസിഡണ്ട് ടി സിദ്ധിക്ക് സംസാരിച്ചു.പരിപാടികൾക്ക് അധ്യാപകരായ റാഫി വിൻസന്റ്, കെ പ്രശാന്ത് , ശ്രീവിദ്യ, കെ രജനി, തുടങ്ങിയവർ നേതൃത്വം നൽകി.
No comments