Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിന്റെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി, ഇലക്കറി ഫെസ്റ്റ് നടത്തി


കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിന്റെ നേതൃത്വത്തിൽ എഫ് എൻ എച് ഡബ്ല്യൂ ന്റെ ഭാഗമായി കറകിടക്കഞ്ഞി ഇലക്കറി ഫെസ്റ്റ് എന്നിവ നടത്തി.കിനാനൂർ കരിന്തളം കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഉഷാ രാജു വിന്റെ അധ്യക്ഷതയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌  ടി കെ രവി  ഉത്ഘാടനം ചെയ്തു . സെക്രട്ടറി സന്തോഷ്‌ കുമാർ എ വി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി പി ശാന്ത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജമ്മ ബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.അജിത് കുമാർ, എക്സ് ഒഫീഷ്യോ മെമ്പർ മാരായ ധന്യ. പി, സന്ധ്യ വി, കൈരളി. കെ, പഞ്ചായത്ത്‌ മെമ്പർ മനോജ്‌ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സബ് കമ്മിറ്റി കൺവീനർമാരായ ശാരിക കെ വി, രോഹിണി സി കെ, അനിത പ്രസാദ്,സി ഡി എസ് മെമ്പർ മാരായ സരിത സുരേഷ്, രമ സി, ജയശ്രീ, സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങളായ ധന്യ. പി, ജീന, ശോഭ വി, അറഫാന, നീതി. ടി, സ്വർണ്ണലത, സരള കെ സി എന്നിവരും പങ്കെടുത്തു.വിവിധ മേഖലകളിലെ സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ നൂറോളം ആളുകൾ പങ്കെടുത്തു.ചേനയില, തകരയില, മത്തൻ ഇല, ചെമ്പില, പൊന്നാങ്കണ്ണി ചീര, കൊടുത്തൂവ ഇല, മുത്തിൾ ചമന്തി ഉൾപ്പെടെ 112 ഇനം ഇലക്കറികളും കർക്കിടക ഫെസ്റ്റ് ന്റെ ഭാഗമായി വിവിധ വാർഡുകളിൽ നിന്നും എത്തിച്ചു പ്രദർശനവും വിതരണവും നടത്തി. സി ഡി എസ് മെമ്പർ സെക്രട്ടറി സജീന്ദ്രൻ പുതിയ പുരയിൽ  സ്വാഗതവും ഉപജീവന ഉപസമിതി കൺവീനർ ശാരിക നന്ദിയും പറഞ്ഞു.

No comments