Breaking News

പനത്തടിയിൽ ആർ സി ഫൗണ്ടേഷനും ആർ സി മാർട്ടും ചേർന്ന് നടപ്പാക്കുന്ന 'പുനർജനി' പദ്ധതികൾക്ക് തുടക്കമായി മലയാള സിനിമ താരം അനുശ്രി മാവിൻ തൈകൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു


പനത്തടി :  ഗൾഫ് മേഖലയിലെ പ്രമുഖ വ്യവസായിയും , സാമൂഹിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച  കൂക്കൾ രാമചന്ദ്രൻ നായരുടെ (ആർ.സി നായർ) ജന്മദിനത്തിൽ  ആർ സി ഫൗണ്ടേഷൻ & ആർ സി മാർട്ടിൻ്റെ നേതൃത്വത്തിൽ " പുനർജ്ജനി " എന്ന പേരിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു .രജനി  രാമചന്ദ്രൻ നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങ്  പ്രശസ്ത മലയാള സിനിമ താരം അനുശ്രി മാവിൻ തൈകൾ നൽകി കൊണ്ട്   ഉദ്ഘാടനം ചെയ്തു .

 പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് അധ്യക്ഷയായിരുന്നു .ഹെൽത്ത് ലൈൻ ഡയരക്ടറും സാമൂഹിക പ്രവർത്തകനുമായ മോഹനൻ മാങ്ങാട് ആമുഖ പ്രഭാഷണം നടത്തി . രാജപുരം എസ് എച്ച് ഒ രാജേഷ് അതിഥിയായിരുന്നു . വാർഡ് മെമ്പർമാരായ വിൻസെൻ്റ് എൻ ,രാധ സുകുമാരൻ ,കെ കെ വേണുഗോപാലൻ എന്നിവർ ആശംസകൾ നേർന്നു .

കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി 50 പേർക്ക് ചികിൽസാ സഹായവും , പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ഞൂറ് വീട്ടുക്കാർക്ക് മാവിൻ തൈകളും വിതരണം ചെയ്തു .പ്രമുഖ നാടക സിനിമാ നടൻ കുക്കൾ രാഘവൻ സ്വാഗതവും അരുൺ എ നന്ദിയും പറഞ്ഞു .

No comments