ഹിരോഷിമ ദിനത്തിൽ യുദ്ധങ്ങൾക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് വെള്ളരിക്കുണ്ട് സെന്റ് ജോസഫിലെ കുരുന്നുകൾ
വെള്ളരിക്കുണ്ട് : സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഹിരോഷിമ ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ നടത്തി. യുദ്ധ വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്കുകളുടെ നിർമ്മാണം, പ്രസംഗം, മുദ്രാ ഗീതം ആലപിക്കൽ, സഡാക്കോയെ പരിചയപ്പെടുത്തൽ, യുദ്ധത്തിനും ഭീകരതയ്ക്കും എതിരെയുള്ള മനുഷ്യച്ചങ്ങല തുടങ്ങിയവ നടത്തപ്പെട്ടു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദിനാചരണ പരിപാടികൾക്ക് പ്രധാനാധ്യാപിക സിസ്റ്റർ റെജീന മാത്യു, ഷിനോജ് തോമസ്, ജോളി എ സി എന്നിവർ നേതൃത്വം നൽകി.
No comments