Breaking News

ജി.എച്ച് എസ് .എസ് മാലോത്ത് കസബയിൽ കാസറഗോഡ് ജില്ലാ തല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു


മാലോം : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് ജി.എച്ച് എസ് .എസ് മാലോത്ത് കസബയിൽ കാസറഗോഡ് ജില്ലാ തല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. കസബ കൾച്ചറൽ ഫോറത്തിൻ്റെയും നല്ല പാഠം ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്. ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. ഒരു സ്കൂളിൽ നിന്ന് 2 കുട്ടികൾക്ക് പങ്കെടുക്കാം. ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് 2001 രൂപയും മെമൻ്റോയും രണ്ടാം സ്ഥാനത്തിന് 1001 രൂപയും മെമൻ്റോയും ലഭിക്കും. പങ്കെടുക്കുന്നവർ ആഗസ്റ്റ് 10 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് വള്ളിക്കടവ് മാലോത്ത് കസബ സ്കൂളിൽ വെച്ചാണ് മത്സരം.  ഉപന്യാസ വിഷയം മത്സരത്തിന് 15 മിനിട്ട് മുമ്പ് നൽകുന്നതാണ്. മത്സരാർഥികൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം കൊണ്ടുവരണം.

ബന്ധപ്പെടേണ്ട നമ്പർ

8547772728, 9495646446

No comments