Breaking News

മാലക്കല്ല് സെൻ്റ്.മേരീസ് യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ച് 500 ലേറെ കുട്ടികൾ അണിനിരന്ന് "നോ വാർ" ഡിസ്പ്ലേ ക്യാമ്പയിൻ നടത്തി

രാജപുരം : " ഇനിയൊരു യുദ്ധം വേണ്ട " എന്ന മുദ്രാവാക്യം ഉയർത്തി പ്പിടിച്ചു കൊണ്ട് മാലക്കല്ല് സെൻ്റ്.മേരീസ് യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ച് 500 ലേറെ കുട്ടികൾ അണിനിരന്ന് "നോ വാർ" ഡിസ്പ്ലേ ക്യാമ്പയിൻ നടത്തപ്പെട്ടു. സ്കൂളിലെ മൂന്നാം തരം മുതൽ ഏഴാം തരം വരെയുള്ള 500 അധികം കുട്ടികൾ ഒത്തുചേർന്നാണ് നോ ആർ ഡിസ്പ്ലേ നടത്തിയത്. സ്കൂൾ ഹെഡ്മാസ്റ്റർ സജി മുളവനാലിന്റെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് കൺവീനർ സിസ്റ്റർ റോസലറ്റും അധ്യാപകരും കുട്ടികളെ ഡിസ്പ്ലേയിൽ അണി നിരത്തി.


No comments