Breaking News

കാസർഗോഡ് നായന്മാർമൂലയിൽ വീട് കുത്തിത്തുറന്ന് മോഷണം ; 15 പവനും അരലക്ഷം രൂപയും നഷ്ടമായി



വിദ്യാനഗർ : നായന്മാർമൂല സന്തോഷ് നഗറിൽ വീട്ടുകാർ പുറത്തുപോയി ഒരു മണിക്കൂറിനകം തിരിച്ചെത്തുമ്പോഴേക്കും വീട്ടിൽ മോഷണം. 15 പവനും അരലക്ഷം രൂപയും നഷ്ടമായി. സന്തോഷ് നഗർ റൗസാന മൻസിലിൽ കെ എ സത്താറിന്റെ വീട്ടിൽ ബുധൻ രാത്രിയാണ് മോഷണം. രാത്രി എട്ടേകാലിന് സത്താറും കുടുംബവും വീടുപൂട്ടി സമീപത്തുള്ള സഹോദരന്റെ വീട്ടിൽപോയി. ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയപ്പോൾ മുൻ വാതിലിന്റെ പൂട്ട് തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടു. അകത്തുകയറി നോക്കിയപ്പോൾ കിടപ്പുമുറിയിലെ അലമാരകൾ കുത്തിപ്പൊളിച്ച് 15 പവനും അരലക്ഷം രൂപയും മോഷണംപോയെന്ന് മനസിലായി. കുട്ടികളുടെ ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. സത്താറിന്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



No comments